Sunday, December 2, 2007

വാറ്റുവീണമണ്ണില്‍നിന്നും... (വര്‍ഗ്ഗസമരഗീതം പോഡ്കാസ്റ്റ്)

ഈമെയിലില്‍ വന്നുകിട്ടിയ ഗാനം, ഇതൊരു പക്ഷെ, ഒരു പ്രസിദ്ധ സിനിമാക്കഥയിലെ പാട്ടിന്റെ ഈണത്തില്‍ പാടിയതാണെങ്കിലും ആ പാര്‍ട്ടികള്‍ക്കുള്ളതിനേക്കാള്‍ എത്രയോ ഏറെയാണ്, ഇവരുടെ രക്തസാക്ഷിത്വമെന്നോര്‍ക്കുക, ഇവരില്ലെങ്കില്‍ കേരളത്തിന്റെ ഇക്കോണമി എന്താകുമായിരുന്നു എന്നോര്‍ക്കുക...!

കേള്‍ക്കുമ്പോള്‍ രോമാഞ്ചം കൊള്ളുന്ന ഈ ഗാനത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഓരോ കുടിയനും (വ്യക്തിയ്ക്കും) പ്രത്യേകം പ്രത്യേകം 10 വിസ്കികേസുകള്‍ വീതം അയച്ചൂകൊണ്ട് ഈ ഗാനം ബൂലോകത്തിനായി സമര്‍പ്പിച്ചുകൊള്ളുന്നു!











വരികള്‍ താഴെ....

വാറ്റുവീണ മണ്ണില്‍നിന്നുയര്‍ന്നുവന്ന ബ്രാന്റുകള്‍
ബീവറേജില്‍ നൂറുനൂറു പേരിലായി പിറക്കവേ...
ആര്‍ത്തിമൂത്ത് അന്തിയായാല്‍ ക്യൂവിലുന്തിയുന്തി നില്‍ക്കണ്
ആയിരങള്‍ നല്‍കി നമ്മള്‍ വഴിയില്‍ വീണുറങണ്...

ഓപീയാ... ലലലാ ലാ ലലാ.... ഓസീയാ...ലലലാ ലാ ലലാ....

വിലകുറഞ മദ്യമാണ് കുടിയനെന്നുമാശ്രയം....
സങ്കടങള്‍ തീര്‍ത്തിടുന്ന മെഡിസിനാണെന്നോര്‍ക്കണം...
ഓടയില്‍ക്കിടന്നിടാതെ ഡെയ്്ലി വീട്ടിലെത്തണം
കാത്തുനില്‍ക്കും ഭാര്യമാരെ കാലുവാരിയലക്കണം..

ഡെയ്്ലി നാലുമുട്ടനല്‍കും നല്ലനാടന്‍ കോഴിയെ
തൊട്ടടുത്ത ഷാപ്പില്‍കൊണ്ടു കൊടുത്തുകള്ളടിയ്ക്കണം
കാശില്ലെങ്കിലെന്തുചെയ്യും കോഴിതന്നെയാശ്രയം
ഭാര്യ കോഴ്യേ നോക്കിടുമ്പോള്‍ കണ്ടില്ലാന്നു നടിയ്ക്കണം...

ബാറുകാരു ഒത്തുചേര്‍ന്ന് റേറ്റുകൂട്ടിയെങ്കിലും...
എന്നിട്ടെന്തു സംഭവിച്ചു, നമ്മളൊക്കെ മാറിയോ....?
ജാതിയില്ല, മതവുമില്ല, മദ്യമെന്ന അളിയന്..
ഹംസ, ജോസ്, വാസുദേവന്‍ ഷെയറുകൂടി വീശണ്...

ഓപീയാര്‍... ലലലാ ലാ ലലാ.... ഓസീയാര്‍...ലലലാ ലാ ലല....

വാങുവാന്‍ നമുക്കു മുന്‍പിലേറെയുണ്ട് ബ്രാന്റുകള്‍
ബ്രാണ്ടി വിസ്കി വോഡ്ക്ക റമ്മു മാറി മാറിയടിയ്ക്കണം
നീറി നീറി നില്‍ക്കണെങ്കില്‍, വിസ്കി തന്നെ വീശണം
കഥ പറഞു തെറിപറഞു കുഴമറിഞു വീഴണം....

നാളെയൊന്നാം തിയതിയാണു ഇന്നുതന്നെ വാങണം
ബാറടച്ചാലപ്പൊത്തന്നെ മിലിട്ടറിക്കാരെ പൊക്കണം
മദ്യമെന്ന വസ്തുഭൂവില്‍ തീരുകില്ലൊരിയ്ക്കലും
മദ്യം മധ്യകേരളത്തില്‍, റേഷനായി നല്‍കണം....

മദ്യമെന്ന വസ്തുഭൂവില്‍ തീരുകില്ലൊരിയ്ക്കലും
മദ്യം മധ്യകേരളത്തില്.......‍, റേഷനായി നല്‍കണേ.....

Sunday, September 9, 2007

സ്പോട്ടഡ് ഇന്‍ മൂനിച്ച്!




സൂപ്പര്‍ ഹിറ്റാ‍യിരുന്ന മുത്താരംകുന്ന് പി ഒ. എന്ന ചിത്രത്തിനുശേഷം അതേ ടീം അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമായ ഉളുംബത്തുകുന്ന് പി. ഒ. എന്ന ചിത്രത്തിലെ നായകനെ ചിത്രീകരണവേളയില്‍ ജര്‍മ്മനിയിലെ മൂനിച്ചില്‍ വച്ചു കണ്ടുമുട്ടിയപ്പോള്‍...

ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ യാതൊരു വിമ്മിഷ്ടവും കൂടാതെ പോസ് ചെയ്ത ഇദ്ദേഹം ശരിയ്ക്കും ഒരു വിശാലമനസ്കന്‍ തന്നെയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ങ്യാ..ഹ..ഹാ!


Thursday, August 30, 2007

വിശാലേട്ടന്റെ നര്‍മ്മരസങ്ങള്‍!




പണ്ട്‌, കൊടകരപുരാണം പുസ്തകമാക്കുമ്പോള്‍ ബാക്‌ കവറില്‍ കൊടുക്കാനുള്ള ഫോട്ടോയ്ക്ക്‌ വേണ്ടി സ്റ്റുഡിയോയില്‍ വന്ന് പോസ്‌ ചെയ്യുമ്പോള്‍ കിട്ടിയ ഭാവങ്ങള്‍ ആണ്‌.. അന്ന്, ഇതെന്തു ചെയ്യണം എന്നറിയില്ലായിരുന്നു... കഴിഞ്ഞദിവസം, മേശ തപ്പിയപ്പോഴാണിതുകിട്ടിയത്‌.. ഉടനടിതന്നെ, എല്ലാം സ്കാന്‍ ചെയ്ത്‌ ഒരുമിച്ചാക്കി ഇവിടെ പോസ്റ്റി... ങ്യാ..ഹ..ഹാ...!

Saturday, August 25, 2007

Thursday, August 23, 2007

പിറന്നാളാശംസകള്‍!

ഡിയര്‍ ബൂലോകമേര്‍സ്‌...
ബൂലോകകൂടപ്പിറപ്പുകള്‍ക്ക്‌ ആവോളം പോസ്റ്റിയും ചാറ്റിയും ചിരിചും കളിച്ചും കഴിയുവാന്‍ അവസരമൊരുക്കിയ ബ്ലോഗ്ഗര്‍ കമ്പനിയുടെ എട്ടാം പിറന്നാള്‍ ആണിന്ന്....
അതുകൊണ്ട്‌ നമുക്കെവര്‍ക്കും ബ്ലോഗ്ഗര്‍ കമ്പനിയെ ഏട്ടാം പിറന്നാള്‍ ആശംസിയ്ക്കാം!!

ലോഗിന്‍ ചെയ്തവര്‍ക്ക്‌, ഇവിടെ ഞെക്കിയാന്‍ വിവരമറിയാം...ങ്യാ...ഹ..ഹാ...!

(പി എസ്‌: ഇന്നുമുതല്‍ വീഡിയോ ഇന്‍സെര്‍ട്‌ ചെയ്യുവാനുള്ള ഡയരക്റ്റ്‌ ഐകോണ്‍, പോസ്റ്റ്‌ വിന്‍ഡൊ-യില്‍ ഉപലബ്ദം...) ങ്യാ...ഹ..ഹാ...!

ഇതെന്റെ 8-മത്തെ പോസ്റ്റ്‌.. What a coincidence... ങ്യാ..ഹാ..ഹാ..

കൊലപാതകി!

ക്രൂരമായ ഒരു കൊലപാതകത്തിനുമുന്‍പ്‌...




പക്ഷേ..ബ്ലെഡ്‌ എവിടെ???
മയക്കുവെടിയായിരുന്നോ?

Monday, August 20, 2007

സാക്ഷാല്‍ ലുട്ടാപ്പി!

കുറേ ദിവസമായി ഞാനിവന്റെ ഒരു പോട്ടം പിടിയ്ക്കാനായി പാത്തും പതുങ്ങിയും ഉറക്കമിളയ്ക്കുന്നു.. അവസാനം ഇതാ.. ഇവനെ ബൂലോകത്തിനു സമര്‍പ്പിയ്ക്കുന്നു..