ഈമെയിലില്‍ വന്നുകിട്ടിയ ഗാനം, ഇതൊരു പക്ഷെ, ഒരു പ്രസിദ്ധ സിനിമാക്കഥയിലെ പാട്ടിന്റെ ഈണത്തില്‍ പാടിയതാണെങ്കിലും ആ പാര്‍ട്ടികള്‍ക്കുള്ളതിനേക്കാള്‍ എത്രയോ ഏറെയാണ്, ഇവരുടെ രക്തസാക്ഷിത്വമെന്നോര്ക്കുക, ഇവരില്ലെങ്കില്‍ കേരളത്തിന്റെ ഇക്കോണമി എന്താകുമായിരുന്നു എന്നോര്‍ക്കുക...!
കേള്‍ക്കുമ്പോള്‍ രോമാഞ്ചം കൊള്ളുന്ന ഈ ഗാനത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഓരോ കുടിയനും (വ്യക്തിയ്ക്കും) പ്രത്യേകം പ്രത്യേകം 10 വിസ്കികേസുകള് വീതം അയച്ചൂകൊണ്ട് ഈ ഗാനം ബൂലോകത്തിനായി സമര്‍പ്പിച്ചുകൊള്ളുന്നു!
വരികള്‍ താഴെ....
വാറ്റുവീണ മണ്ണില്‍നിന്നുയര്‍ന്നുവന്ന ബ്രാന്റുകള്‍
ബീവറേജില്‍ നൂറുനൂറു പേരിലായി പിറക്കവേ...
ആര്‍ത്തിമൂത്ത് അന്തിയായാല്‍ ക്യൂവിലുന്തിയുന്തി നില്ക്കണ്
ആയിരങള്‍ നല്കി നമ്മള് വഴിയില്‍ വീണുറങണ്...
ഓപീയാ... ലലലാ ലാ ലലാ.... ഓസീയാ...ലലലാ ലാ ലലാ....
വിലകുറഞ മദ്യമാണ് കുടിയനെന്നുമാശ്രയം....
സങ്കടങള്‍ തീര്‍ത്തിടുന്ന മെഡിസിനാണെന്നോര്‍ക്കണം...
ഓടയില്ക്കിടന്നിടാതെ ഡെയ്്ലി വീട്ടിലെത്തണം
കാത്തുനില്ക്കും ഭാര്യമാരെ കാലുവാരിയലക്കണം..
ഡെയ്്ലി നാലുമുട്ടനല്കും നല്ലനാടന്‍ കോഴിയെ
തൊട്ടടുത്ത ഷാപ്പില്കൊണ്ടു കൊടുത്തുകള്ളടിയ്ക്കണം
കാശില്ലെങ്കിലെന്തുചെയ്യും കോഴിതന്നെയാശ്രയം
ഭാര്യ കോഴ്യേ നോക്കിടുമ്പോള്‍ കണ്ടില്ലാന്നു നടിയ്ക്കണം...
ബാറുകാരു ഒത്തുചേര്‍ന്ന് റേറ്റുകൂട്ടിയെങ്കിലും...
എന്നിട്ടെന്തു സംഭവിച്ചു, നമ്മളൊക്കെ മാറിയോ....?
ജാതിയില്ല, മതവുമില്ല, മദ്യമെന്ന അളിയന്..
ഹംസ, ജോസ്, വാസുദേവന്‍ ഷെയറുകൂടി വീശണ്...
ഓപീയാര്‍... ലലലാ ലാ ലലാ.... ഓസീയാര്‍...ലലലാ ലാ ലല....
വാങുവാന്‍ നമുക്കു മുന്പിലേറെയുണ്ട് ബ്രാന്റുകള്‍
ബ്രാണ്ടി വിസ്കി വോഡ്ക്ക റമ്മു മാറി മാറിയടിയ്ക്കണം
നീറി നീറി നില്ക്കണെങ്കില്, വിസ്കി തന്നെ വീശണം
കഥ പറഞു തെറിപറഞു കുഴമറിഞു വീഴണം....
നാളെയൊന്നാം തിയതിയാണു ഇന്നുതന്നെ വാങണം
ബാറടച്ചാലപ്പൊത്തന്നെ മിലിട്ടറിക്കാരെ പൊക്കണം
മദ്യമെന്ന വസ്തുഭൂവില് തീരുകില്ലൊരിയ്ക്കലും
മദ്യം മധ്യകേരളത്തില്‍, റേഷനായി നല്‍കണം....
മദ്യമെന്ന വസ്തുഭൂവില് തീരുകില്ലൊരിയ്ക്കലും
മദ്യം മധ്യകേരളത്തില്‍......., റേഷനായി നല്‍കണേ.....
Sunday, December 2, 2007
വാറ്റുവീണമണ്ണില്നിന്നും... (വര്ഗ്ഗസമരഗീതം പോഡ്കാസ്റ്റ്)
Labels:
കുടിയന്മാര്,
പോഡ്കാസ്റ്റ്,
യൂണിയന്,
വര്ഗ്ഗസമരഗീതം,
സംഘടന
Subscribe to:
Post Comments (Atom)
6 comments:
ഈമെയിലില്‍ വന്നുകിട്ടിയ ഗാനം, ഇതൊരു പക്ഷെ, ഒരു പ്രസിദ്ധ സിനിമാക്കഥയിലെ പാട്ടിന്റെ ഈണത്തില്‍ പാടിയതാണെങ്കിലും ആ പാര്‍ട്ടികള്‍ക്കുള്ളതിനേക്കാള്‍ എത്രയോ ഏറെയാണ്, ഇവരുടെ രക്തസാക്ഷിത്വമെന്നോര്ക്കുക, ഇവരില്ലെങ്കില്‍ കേരളത്തിന്റെ ഇക്കോണമി എന്താകുമായിരുന്നു എന്നോര്‍ക്കുക...!
കേള്‍ക്കുമ്പോള്‍ രോമാഞ്ചം കൊള്ളുന്ന ഈ ഗാനത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഓരോ കുടിയനും (വ്യക്തിയ്ക്കും) പ്രത്യേകം പ്രത്യേകം 10 വിസ്കികേസുകള് വീതം അയച്ചൂകൊണ്ട് ഈ “പോഡ്കാസ്റ്റ്” ബൂലോകത്തിനായി സമര്‍പ്പിച്ചുകൊള്ളുന്നു!
'ങ്യാഹഹാ...!'
ഒരു കുപ്പി ഉടച്ചുതന്നെ വര്ഗ്ഗസമരഗാനം ഉല്‍ഘാടിച്ചിരിക്കുന്നു.
സംഗതി കൊള്ളാം.
ഇതിന്റെ ഡൌണ്‍ലോഡ് ലിംഗപ്പാ കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു.
കാര്യമൊക്കെ ശരിയാ ബ്രാണ്ടിവിസ്കി വോഡ്ക റം എന്നുള്ളിടത്ത് വോഡ്കയ്ക്ക് പകരം ഓക്ക എന്നെഴുതിയത് ശരിയായില്ല. വോഡ്കയെന്താ, രണ്ടാംകെട്ടിലേതാണോ?
പിന്നെ ഓസിയാര്‍ ഓപ്പിയാര്‍ എന്നുള്ളിടത്ത് റമ്മിനെ സൂചിപ്പിക്കുന്ന ആ ര്‍ മൂളാനെന്നാ ഒരു വൈമനസ്യം?
ഓള്‍ഡ് മങ്കിന് ഈ ഗാനം സമര്‍പ്പിക്കുന്നു.
കൊള്ളാം കൊള്ളാം സംഭവം കൈയ്യിലുണ്ട്..:)
കൃഷ്, നന്ദി (ഇമെയില്‍ തരൂ)
സെബിന്, അതെന്താ ഞാനും വിട്ടുപോയതെന്ന് എത്രയാല്ലോചിച്ചിട്ടൂം മനസ്സിലാവുന്നില്ല. ആ വിഷമം തീര്‍ക്കാന്‍ മൂന്നുവോഡ്ക വെളുപ്പാന്കാലത്തു വിട്ടിട്ടാണ് ആ വിഷമം ഞാന്‍ മാറ്റിയതും കറക്ഷന് ചെയ്തതും.
പ്രയാസി, നന്ദി.
(ഡേയ്, ങ്യാ..ഹ..ഹാ.., ബൂലോകത്ത് ഈ മൂന്നു മുഴുക്കുടിയന്മാരെ ഒള്ളോ ഡേ?? യെന്തുവാഡേ!!)
ഓണക്കാഴ്ച്ചയായ് കൂടി ഞാN ഈ പോസ്റ്റ്! അതിന്നാL നന്നായിരിക്കുന്നു.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
Post a Comment